സംസ്ഥാനത്തേക്ക് സ്വകാര്യ സർവകലാശാലകൾ വരുന്നു.. നിർണായക തീരുമാനം നാളെ….
സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ നാളെ മന്ത്രിസഭയില്‍ അവതരിപ്പിക്കും.സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്കാന് നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയോടെയാകും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുക. ശ്യാം ബി മേനോൻ കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
മികച്ച പ്രവര്‍ത്തനപാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ തന്നെ ചില പ്രമുഖ കോളേജുകള്‍ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.