സർപ്രൈസ് ഓഡിറ്റിങിനായി ജീവനക്കാരെത്തി… മാനേജർ അറസ്റ്റിൽ..

പണയം വച്ച ഒരു കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ അറസ്റ്റിൽ. തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര കല്ലിങ്ങൽ ദീപു(34) ആണ് അറസ്റ്റിലായത്. സേഫിൽ നിന്നും 96,09,963 രൂപ വിലവരുന്ന 131.7 പവൻ പണയ സ്വർണം മോഷ്ടിച്ച കേസിലാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻറെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുമായി തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാട്ടെ സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മോഷണ സ്വർണം പണയം വച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 17 ന് രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിഗിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തുനൽകിയശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.

Related Articles

Back to top button