വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യക്കും മക്കൾക്കും സഹായവുമായി എം എ യൂസഫലി…

പറവൂരിൽ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യക്കും മക്കൾക്കും സഹായവുമായി എം എ യൂസഫലി. മുഴുവൻ ബാധ്യതയും അദ്ദേഹം ഏറ്റെടുത്തു.സഹായം ഉടൻതന്നെ എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് പി ആർ ഒ സ്വരാജ് വ്യക്തമാക്കി.

മടപ്ലാത്തുരുത്ത് സ്വദേശി സന്ധ്യയ്ക്കും മക്കള്‍ക്കുമായിരുന്നു വീട് ജപ്തി ചെയ്തതോടെ ദുരവസ്ഥ ഉണ്ടായത്.2019ല്‍ നാല് ലക്ഷം രൂപയാണ് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനത്തിന്റെ നടപടി. വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറഞ്ഞു.

Related Articles

Back to top button