വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച് പ്രധാനാധ്യാപിക.. വിവാദമായതോടെ…

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി.

ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയുടെ ക്ലാസിൽ പൂട്ടിയിട്ടുള്ള ശിക്ഷാ നടപടി. സംഭവത്തെ തുടര്‍ന്ന് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികള്‍ക്ക് സ്കൂള്‍ ബസ് കിട്ടിയില്ല. 

ഇതോടെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഒടുവിൽ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിൽ പരാതി ഉയര്‍ന്നതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് അധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു

Related Articles

Back to top button