ആന്‍ഡ്രൂ രാജകുമാരന് നാവിക സേനയിലെ സ്ഥാനവും നഷ്ടം

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധം വിവാദമായതോടെ ആന്‍ഡ്രൂ രാജകുമാരന്റെ നാവിക സേനയിലെ സ്ഥാനവും നഷ്ടമാകും. വൻ വിവാദങ്ങൾക്ക് അവസാനം കണ്ടെത്താനുള്ള ചാൾസ് രാജാവിന്റെ കടുത്ത നടപടിയിൽ നേരത്തെ ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികൾ ആന്‍ഡ്രൂ രാജകുമാരന് നഷ്ടമായിരുന്നു. വൈസ് അഡ്മിറൽ എന്ന ഹോണററി പദവിയായിരുന്നു ആന്‍ഡ്രൂ രാജകുമാരന് ബ്രിട്ടീഷ് നാവിക സേനയിലുണ്ടായിരുന്നത്. ഇത് റദ്ദാക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. 2015ലാണ് ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സർ രാജകുമാരന് ഹോണററി റാങ്ക് ആയി വൈസ് അഡ്മിറൽ പദവി നൽകിയത്. 2022ൽ സൈനിക പദവികൾ നഷ്ടമായപ്പോഴും ആൻഡ്രൂ രാജകുമാരൻ ഈ പദവി ഉപേക്ഷിച്ചിരുന്നില്ല. പ്രതിരോധ സെക്രട്ടറി ജോൺ ഹെലീയാണ് ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയത്. ആൻഡ്രൂ രാജകുമാരന്റെ ഔദ്യോഗിക പദവികൾ റദ്ദാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.



