ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം; നാല് പ്രധാന ഫയലുകളിൽ ഒപ്പുവെച്ച് മോദി

ദില്ലിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ചരിത്രം. പുതിയതായി നിർമ്മിച്ച സേവാ തീർത്ഥിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി സേവാ തീർത്ഥ് ഉദ്ഘാടനം ചെയ്ത ശേഷം പുതിയ ഓഫീസിലേക്ക് മാറി. കാർഷിക അടിസ്ഥാന സൗകര്യ നിധിയടക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഫയലിൽ നരേന്ദ്ര മോദി ഒപ്പുവെച്ചു



