മലായാളികൾക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി…
മലായാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.