വിമാന ദുരന്തം.. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്.. വിദഗ്‌ധ സമിതി രൂപീകരിക്കും…
എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട അഹമ്മദാബാദിലേക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിൻ്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. വ്യോമയാന സുരക്ഷ ശക്തമാക്കാൻ വഴികൾ സമിതി നിർദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.