അരിയും പരിപ്പും കുക്കറില്‍ വേവിക്കാറുണ്ടോ?.. എന്നാൽ സൂക്ഷിച്ചോ…
അടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് പ്രഷര്‍ കുക്കര്‍.ഞൊടിയിടയിൽ ആഹാരമുണ്ടാക്കാൻ ഇപ്പോൾ മിക്കവാറും ആശ്രയിക്കുന്നത് കുക്കറിനെയാണ്.ഇറച്ചിയാണെങ്കിലും സാമ്പാറാണെങ്കിലും പ്രഷര്‍ കുക്കറിലാണെങ്കില്‍ പചകം ഈസിയായിരിക്കും. മാത്രമല്ല, ഗ്യാസും ലാഭിക്കാം.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ലാത്തവയുമുണ്ട്. കുക്കറില്‍ പാകം ചെയ്യുന്നതിലൂടെ ഇവയുടെ ഗുണം നഷ്ടപ്പെടുക മാത്രമല്ല, വിഷമായി മാറുന്ന പച്ചക്കറികളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം…
പാല്‍ ഉല്‍പ്പന്നങ്ങള്‍
പാല്‍, തൈര്, ചീസ് പോലുള്ള പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത് അവയുടെ ഗുണവും സ്വാദം നഷ്ടമാകാന്‍ കാരണമാകും. കൂടാതെ കുക്കറില്‍ പാല്‍ തിളപ്പിക്കുന്നത് പാല്‍ കട്ടപിടിക്കാനും കാരണമാകും.
പയര്‍ വര്‍ഗങ്ങള്‍
പ്രഷര്‍ കുക്കറില്‍ പയറു വര്‍ഗങ്ങള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പോഷകഗുണങ്ങള്‍ കുറയാന്‍ കാരണമാകുന്നു. ഇവ പരമാവധി സാധാരണ രീചിയില്‍ പാകം ചെയ്യാന്‍ ശ്രമിക്കുക.
അരി
പെട്ടെന്ന് ചോര്‍ ആവുന്നതിന് പലരും അരി വേവിക്കുന്നതിന് പ്രഷര്‍ കുക്കറിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അന്നജത്തില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ വിഘടിക്കുന്നതിന് ഇത്തരത്തിലുള്ള പാചകം കാരണമാകാം.
മത്സ്യം
മത്സ്യം ഒരിക്കലും കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. ഇത് മാംസത്തെ വരണ്ടതും കട്ടിയുള്ളതുമാക്കി മാറ്റും. കൂടാതെ കുക്കറിലെ ഉയര്‍ന്ന താലനിലയില്‍ മത്സ്യം പാകം ചെയ്യുന്നതിലൂടെ അതില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നശിക്കുകയും വിഷമയമായി മാറുകയും ചെയ്യുന്നു.