മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല

മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ അടക്കം പങ്കെടുത്തു. 2024ൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദാണ് കെആർ നാരായണൻ്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അന്നത്തെ ഗവർണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് നടപടികൾ തുടങ്ങിയത്. ഒമാൻ സന്ദർശനത്തിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല.



