രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അർഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്ക് കീർത്തി ചക്ര പ്രഖ്യാപിച്ചു. നാവിക സേനയിലെ മലയാളി ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ ദിൽന, ലഫ്റ്റനൻ്റ് കമാൻഡർ രൂപ എന്നിവർക്ക് ശൗര്യ ചക്ര ബഹുമതി പ്രഖ്യാപിച്ചു. പായ്കപ്പലിൽ ലോകം ചുറ്റിയ വനിതകളാണ് ഇവർ.



