ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു…

ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു. അതേസമയം, ജജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

Related Articles

Back to top button