സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം… പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെയാണ് കാസര്‍കോട് ദേളി സ്വദേശി മുബഷീർ മരിച്ചത്. ഇയാൾക്ക് മർദ്ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളില്ല. കൂടാതെ, ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണകാരണം അറിയാനായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Related Articles

Back to top button