പഞ്ചാബ് കിങ്സ് ടീം ഉടമകൾ തമ്മിൽ അടി.. പ്രീതി സിന്റ കോടതിയിലേക്ക്…

ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെ കോടതിയെ സമീപിച്ചു. ടീം ഉടമസ്ഥരായ കെപിഎച് ക്രിക്കറ്റ് കമ്പനിയുടെ ഡയറക്ടർമാരാണ് മൂവരും.

ഏപ്രിൽ 21 നടന്ന കമ്പനിയുടെ പ്രത്യേക യോ​ഗം സംബന്ധിച്ചുള്ള തർക്കമാണ് കോടതിയ കയറിയത്. കമ്പനി നിയമങ്ങളും മറ്റു നടപടിക്രമങ്ങളും പാലിക്കാതെയാണ് യോ​ഗം ചേർന്നതെന്നാണ് പ്രീതി സിന്റെ ആരോപിക്കുന്നത്. ഏപ്രിൽ 10നു ഇ മെയിൽ വഴി യോ​ഗത്തെ എതിർത്തിരുന്നു. എന്നാൽ തന്റെ എതിർപ്പുകൾ അവ​ഗണിച്ചു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബർമൻ യോ​ഗവുമായി മുന്നോട്ടു പോയതായും അവർ ആരോപിച്ചു

യോ​ഗത്തിൽ പ്രീതി സിന്റയും കമ്പനിയുടെ മറ്റൊരു ഡയറക്ടറായ കരൺ പോളും പങ്കെടുത്തിരുന്നു. എന്നാൽ യോ​ഗം അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം. യോ​ഗത്തിൽ മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിർപ്പിനിടയാക്കയത്. പ്രീതിയും കരണും ഈ നീക്കത്തെ എതിർത്തു. യോ​ഗ തീരുമാനങ്ങൾ റദ്ദാക്കണം, ഖന്ന ഡയറക്ടറായി പ്രവർത്തിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളും അവർ ​കോടതിയിൽ ഉന്നയിച്ചു. കേസ് തീർപ്പാകുന്നതു വരെ കമ്പനി ബോർഡ് യോ​ഗങ്ങൾ ചേരുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button