ഇടിച്ചിട്ട് നിർത്താതെ പോയി കാർ..കുരുക്കായത് ഓട്ടോയിൽ കുരുങ്ങിയ നമ്പർ പ്ലേറ്റ്..

ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച കാർ നിർത്താതെ പോയതായി പരാതി. കല്ലുവെട്ടാൻ കുഴി ദേശീയ പാതയിലായിരുന്നു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന ഗർഭിണിയായ സ്ത്രീയും രണ്ടര വയസ്സുള്ള കുഞ്ഞും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പൂവാറിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഓട്ടോയുടെ പിന്നിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ നമ്പർ പ്ലേറ്റ് ഓട്ടോയിൽ കുരുങ്ങി. സംഭവത്തിൽ കോവളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

