പിആർഡി പരസ്യം…. കോൺഗ്രസിന് തിരിച്ചടി… ഹർജി നിലനിൽക്കുമെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: പിആർഡിയുടെ പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. ആവശ്യം പൊതുതാത്പര്യ ഹര്‍ജിയിലൂടെ ഉന്നയിക്കാനാകുമോയെന്നും ആദ്യം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിആർഡി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിൻ്റെതാണ് നിരീക്ഷണം. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് പത്ത് ദിവസം സമയം നല്‍കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാരോണ്‍ പനയ്ക്കലും നല്‍കിയ ഹര്‍ജികളിലാണ് നടപടി.
പരസ്യം സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിയിലെ വാദം. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം എന്നും പരസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.



