ഡി രാജ എം എ ബേബിയെ കണ്ടത് ഭക്ഷണം പോലും കഴിക്കാതെ.. ബേബിയുടെ നിസഹായത വിഷമിപ്പിച്ചു…

പിഎം ശ്രീയില്‍ പ്രതികരിച്ച് സിപിഐ നേതാവ് പ്രകാശ് ബാബു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നിസഹായത വിഷമിപ്പിച്ചെന്ന് പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഭക്ഷണം പോലും കഴിക്കാതെയാണ് എം എ ബേബിയെ കണ്ടതെന്നും എന്നാല്‍ ഉന്നയിച്ച വിഷയത്തിലെല്ലാം എം എ ബേബിക്ക് മൗനമായിരുന്നുവെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
‘എന്തേലും നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നല്‍കിയോ എന്നറിയില്ല. പിഎം ശ്രീ ദേശീയ വിദ്യാഭ്യാസ നയം നടത്താനുള്ള കേന്ദ്ര ഉപാധിയാണ്. സിപിഐ എന്ത് തീരുമാനിക്കണം എന്നത് നാളെ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനിക്കും. കേരളത്തിലെ സ്കൂളുകള്‍ എല്ലാം മികച്ച നിലയിലാണ്. അതുകൊണ്ട് അടിസ്ഥാന വികസനത്തിന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല’, എന്നും പ്രകാശ് ബാബു പറഞ്ഞു.



