ഇടതുപക്ഷത്തിന് വോട്ട് അഭ്യർത്ഥിച്ച് പ്രകാശ് രാജ്… ‘പിണറായി വിജയൻ ദക്ഷിണേന്ത്യയുടെ പ്രതീക്ഷ…

കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. വർഗീയതയ്‌ക്കെതിരെ നിലപാട് എടുക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യം. ധർമ്മടത്ത് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതയ്ക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടത്. അടുത്ത അഞ്ചു വർഷവും പിണറായിയെ ഈ കസേരയിൽ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button