പിപി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി..വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി..വൻ പൊലീസ് സന്നാഹം…

എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പിന്നാലെ ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു.കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. അതിനിടെ, ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് റിപ്പോർട്ട് .

Related Articles

Back to top button