ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കർ, പറയാനുള്ളത് പറയുമെന്ന് എംഎൽഎ

നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി

സ്പീക്കറുടെ ശാസനയ്ക്ക് പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. വാദപ്രതിവാദം മുറുകിയതോടെ സഭയിൽ അല്പനേരം നാടകീയ രംഗങ്ങൾ അരങ്ങേറി.

Related Articles

Back to top button