പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തം…. മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്…സാന്ദ്ര തോമസ്..

തിരുവന്തപുരം: പ്രൊഡ്യുസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ തുറന്ന കത്ത്. മലയാള സിനിമാ മേഖല സ്ത്രീ വിരുദ്ധമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമാണ് സാന്ദ്രയുടെ ആരോപണം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടിയാണ് നിലനില്‍ക്കൊളളുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ശേഷം താന്‍ അപമാനിക്കപ്പെട്ടു.

അന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് പൂര്‍ണമായി ഇപ്പോഴും മോചിതയായിട്ടില്ല. തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര കത്തിൽ വ്യക്തമാക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പരാജയപ്പെട്ടു. അതിനാൽ പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്ന് സാന്ദ്ര കത്തിൽ പറയുന്നു.

Related Articles

Back to top button