കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി, യുവാവിന് ദാരുണാന്ത്യം; ഭാര്യയ്ക്കും മക്കൾക്കും

വയനാട് മാനന്തവാടിയിൽ കാറിന് തീകൊളുത്തി യുവാവ് ജീവനൊടുക്കി. ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. മാന്തവാടി എരുമത്തെരുവിൽ ആണ് സംഭവം. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്.

Related Articles

Back to top button