തോൽവി അന്വേഷിച്ച റിപ്പോർട്ട് പുറത്തുവിടണം… കോൺഗ്രസിൽ വീണ്ടും പോസ്റ്റർ യുദ്ധം…

കോൺഗ്രസ്സിൽ വീണ്ടും പോസ്റ്റർ യുദ്ധം മുറുകുന്നു. തൃശ്ശൂരിൽ ഡിസിസി പരിസരത്തും നഗരത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കൂട്ടായ്മയുടെ പേരിലുള്ള പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോൾ ഇത്തരത്തിൽ ഡിസിസിക്ക് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരന് വേണ്ടി അവസാന നിമിഷം വഴിമാറികൊടുത്ത ടി എൻ പ്രതാപനെതിരെയായിരുന്നു അന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Related Articles

Back to top button