പോസ്റ്റർ പ്രതിഷേധം, രാജി ഭീഷണി; ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകുന്നതിൽ എതിർപ്പ് ശക്തം

ചാത്തന്നൂർ നിയമസഭാ സീറ്റ് ഫോർവേഡ് ബ്ലോക്കിന് നൽകുന്നതിൽ എതിർപ്പ് ശക്തമാക്കി കോൺഗ്രസ്. രാജി ഭീഷണിയുമായി ചാത്തന്നൂർ ബ്ലോക്ക കമ്മിറ്റിയിലെ നേതാക്കൾ രംഗത്തെത്തി. മണ്ഡലത്തിൽ സേവ് കോൺഗ്രസ് ചാത്തന്നൂരിൻറെ പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.കൈപ്പത്തി ചിഹ്ന്നത്തിൽ വോട്ട് ചെയ്യാൻ കോൺഗ്രസ് നേതൃത്വം അവസരം നൽകണമെന്ന് പോസ്റ്ററിലെ ആവശ്യം. പോസ്റ്റർ പ്രതിഷേധത്തിനിടെയാണ് പഞ്ചായത്തുകളിലെ സ്ഥാനങ്ങൾ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഭീഷണി മുഴക്കിയത്. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയാൽ യുഡിഎഫിലേക്ക് എത്തേണ്ട ഇടതുവിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ചാത്തന്നൂരിൽ അക്കൗണ്ട് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.



