കെപിസിസി നേതൃ മാറ്റത്തിനെതിരെ പോസ്റ്റർ.. ഫോട്ടോ കണ്ടാൽ കോൺഗ്രസുകർ പോലും തിരിച്ചറിയാത്തവര്‍ വേണ്ട…
ആലുവയിൽ കെ.പി.സി.സി നേതൃ മാറ്റത്തിനെതിരെ വ്യാപക പോസ്റ്റർ പ്രചരണം.സേവ് കോൺഗ്രസ് എന്ന പേരിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന പേരിലാണ് പോസ്റ്റർ വിവിധയിടങ്ങളിൽ പതിച്ചിട്ടുള്ളത്.
ആലുവ പ്രൈവറ്റ് ബസ്റ്റാന്‍റ് , പമ്പ് കവല, താലൂക് ആപ്പീസ്, കമ്പനിപ്പടി, മുട്ടം, കളമശ്ശേരി പ്രദേശങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ദില്ലിയില്‍ മല്ലികാര്‍ജ്ജുന്‍ഖര്‍ഗയേയുും രാഹല്‍ഗാന്ധിയേേയും കെ സുധാകരന്‍ കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സുധാകരനെ ദില്ലിക്ക് വിളിപ്പിച്ച് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികളിലാണ് ചര്‍ച്ച നടന്നത്. പാര്‍ട്ടിയുടെ നില പരുങ്ങലിലാണെന്ന പരാതി രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യചത്തില്‍ സംഘടന സംവിധാനം ശക്തമാക്കണമെന്ന നിര്‍ദ്ദേശം സുധാകരന് നല്‍കി. ദേശീയ തലത്തില്‍ പുനസംഘടന നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും മാറ്റങ്ങളുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.