ബിജെപി നേതാവിനെതിരായപോസ്റ്റർ…മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ…
തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിൽ. നാഗരാജ്, മോഹൻ, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ ബിജെപി പ്രവർത്തകരാണ് മൂവരും. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലുമായിരുന്നു വി വി രാജേഷിനെതിരായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതികരണ വേദിയുടെ പേരിൽ പോസ്റ്റര്‍ പതിച്ചിരുന്നത്.