2019 ല്‍ തൊട്ടടുത്ത നമ്പറിനാണ് ഭാഗ്യം പോയത്..അന്ന് 12 കോടിയായിരുന്നു നഷ്ടം…ദിനേശ് കുമാറിന് ഭാഗ്യം വന്ന വഴി….
പൂജാ ബമ്പര്‍ അടിച്ച ദിനേശ് കുമാറിന് കൊല്ലത്ത് വന്‍ സ്വീകരണം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്ര ദൂരെ വന്നു ലോട്ടറി എടുത്തതെന്നും ദിനേശ് പ്രതികരിച്ചു.
‘ആദ്യമായിട്ടാണ് ഈ സെന്ററില്‍ നിന്നും ലോട്ടറി എടുക്കുന്നത്. ബമ്പര്‍ ആണ് എടുക്കാറ്. ഇത്തവണ പത്ത് ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷയുണ്ടായിരുന്നു. ഇന്നലെ തന്നെ അറിഞ്ഞിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹം ആയിരുന്നു. അത് കഴിഞ്ഞ് വരികയാണ്. 2019 ല്‍ തൊട്ടടുത്ത നമ്പറിനാണ് ഭാഗ്യം പോയത്. അന്ന് 12 കോടിയായിരുന്നു നഷ്ടം. നാട്ടില്‍ ആര്‍ക്കും അറിയില്ല’, ദിനേശ് കുമാര്‍ പറഞ്ഞു.
കരുനാഗപ്പള്ളി സ്വദേശിയാണ് ദിനേശ്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറി എടുത്തത്. ലോട്ടറി സബ് ഏജന്റാണ് ഇദ്ദേഹം. ഫലം പുറത്തു വന്നതോടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിക്കായുള്ള തിരച്ചിലിലായിരുന്നു. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്. പൊന്നാടയും കിരീടവും അണിയിച്ചാണ് ദിനേശിനെ സ്വീകരിച്ചത്. കുടുംബസമേതമാണ് ദിനേശന്‍ കടയില്‍ എത്തിയത്.