വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ..50 % കടന്ന് ചേലക്കര…
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയത്.അതേസമയം, ചേലക്കരയിൽ 50 ശതമാനം മറികടന്നു. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ പോളിംഗ് ഉയർത്തുമെന്ന വിശ്വാസത്തിലാണ് പാർട്ടികൾ. രാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘർഷമോ ഇതുവരെ രേഖപെടുത്തിയിട്ടില്ല.