‘ഓപ്പറേഷൻ സിന്ദൂർ പാഴായതായി തോന്നുന്നു’.. ‘ജീവനേക്കാള് വലുതാണോ നിങ്ങള്ക്ക് പണം’.. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രംഗത്ത്…

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാൾ പണത്തിന് വിലയുണ്ടോ എന്ന ചോദ്യവുമായി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി.ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്.പഹൽഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രംഗത്തെത്തി. അസം മുഖ്യമന്ത്രിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടും, എല്ലാവരോടും എനിക്ക് ഒരു ചോദ്യമുണ്ട്. പഹൽഗാമിലെ നമ്മുടെ 26 പൗരന്മാരുടെയും മതം ചോദിച്ച് വെടിവച്ച പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം ഒഴിവാക്കാൻ നിങ്ങൾക്ക് അധികാരമില്ലേ എന്നാണ് ഇവരുടെ ചോദ്യം.
രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സംഭാഷണവും ഭീകരതയും ഒരുമിച്ച് സംഭവിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളും ഒവൈസി ഓർമ്മിപ്പിച്ചു. ഒരു ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ബിസിസിഐക്ക് എത്ര പണം ലഭിക്കും. പരമാവധി 3000 കോടി രൂപ? നമ്മുടെ 26 പൗരന്മാരുടെ ജീവനേക്കാൾ മൂല്യം കൂടുതലാണോ പണത്തിനെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി), ശിവസേന (യുബിടി) എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ അപലപിച്ചു. മത്സരം പഹൽഗാം ഇരകളുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ഒരു വശത്ത്, നിങ്ങൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുന്നു. ഭീകരതയുമായി ചർച്ച വേണ്ടെന്നും ഭീകരതയുമായി വ്യാപാരം വേണ്ടെന്നും പറയുന്നു. പ്രതിനിധി സംഘം വിദേശ രാജ്യങ്ങളിലേക്ക് പോയി. ഇന്ന് പാകിസ്ഥാനുമായി മത്സരം കളിക്കുന്നതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് ചോദിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ അറിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. “ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണ്. നമ്മുടെ സൈനികർ അതിർത്തിയിൽ ജീവൻ ബലിയർപ്പിക്കുമ്പോൾ നമ്മൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണോയെന്നും അദ്ദേഹം താക്കറെ ചോദിച്ചു.