രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘കുരുക്കാൻ’ രാഷ്ട്രീയ സമ്മർദ്ദം.. അന്വേഷണം ഒഴിഞ്ഞ് ഡിവൈ.എസ്.പി…

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മണിക്കൂറുകൾക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സൈബർ പൊലീസ് ഇൻസ്പെക്ടർ ബിനോജ്, ക്രൈംബ്രാഞ്ച് സി.ഐമാരായ സാഗർ, സാജൻ എന്നിവരും സംഘത്തിലുണ്ട്.

ഇരകളുടെ മൊഴി രേഖപ്പെടുത്തേണ്ടതിനാൽ വരും ദിവസങ്ങളിൽ വനിത പെലീസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിന്‍റെ ഭാഗമാക്കും.

Related Articles

Back to top button