മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പൊലീസുകാരൻ.. വണ്ടികൾ ഇടിച്ചിട്ട് പാഞ്ഞു.. കാർ മറിഞ്ഞു.. അറസ്റ്റിൽ…

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. മാളയിലാണ് സംഭവം. സംഭവത്തിൽ ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

രണ്ടു വണ്ടികളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ്റെ പരിക്ക് ​ഗുരുതരമല്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്. സ്കൂട്ടറിലും കാറിലും ഇടിച്ചിട്ടും നിർത്താത പോയ വാഹനം മേലൂരിൽ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു.

Related Articles

Back to top button