നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോ…? കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി…

കന്നഡ ഭാഷ തമിഴിൽനിന്നുണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമൽഹാസനോട് ചോദിച്ച കോടതി നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രമായ ‘തഗ് ലൈഫി’ന്റെ പ്രദർശനം കർണാടകയിൽ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമൽഹാസൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.

Related Articles

Back to top button