പൊലീസിൻ്റെ വാഹന പരിശോധന….പിടികൂടിയത്….
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി 2 യുവാക്കളെ മുണ്ടൂർ പൊലീസ് പിടികൂടി. ഇവരുടെ ബാഗിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്. ട്രിച്ചി ചുണ്ണാമ്പ്ക്കാരത്തെരുവിൽ പ്രസാദ് (30), പട്ടാമ്പി പന്താപ്പറമ്പ് നന്ദ നിവാസിൽ ധനഞ്ജയ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തങ്ങൾ ഇരുവരും അളിയൻമാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സ്വർണ്ണം വിറ്റ് കിട്ടിയ പൈസയുമായാണ് നാട്ടിലേക്ക് വന്നത്. എന്നാൽ ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പൊലീസ് ഇവരുടെ വാക്കുകൾ മുഖവിലക്കെടുത്തില്ല. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.