നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും.

Back to top button