കണ്ണൂരിലെത്തിയെന്ന് അമ്മയോട് പറഞ്ഞപ്പോഴും ലൊക്കേഷൻ പൂനെയിൽ…വിഷ്ണുവിന്റെ തിരോധനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

ഇരുപത് ദിവസത്തെ അവധിക്കായി ക്യാമ്പില്‍ നിന്നും വിഷ്ണു പോയിരുന്നതായി പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കി. വിഷ്ണുവിന് ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തെ സൈന്യം അറിയിച്ചു..

പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥനായ വിഷ്ണുവിനെ ഈ മാസം 17 മുതലാണ് കാണാതാകുന്നത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ  അറിയിച്ച വിഷ്ണു 17ന് പുലര്‍ച്ചെ 2.20ന് കണ്ണൂരിലെത്തിയെന്ന് അമ്മക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഈ ശബ്ദ സന്ദേശം അയക്കുമ്പോള്‍ വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ പൂനെയില്‍ തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

Back to top button