സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്.. എന്നാൽ.. പോലീസുകാർ ചെയ്തത്…
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്. രാവിലെ 6.45 ഓടെയാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അത്തോളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഉള്ളിയേരി ടൗൺ മധ്യത്തിൽവെച്ചാണ് നാസ് മാമ്പൊയിൽ, ഷമീൻ പുളിക്കൂൽ, റനീഷ് മുണ്ടോട്ട് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. പെട്രോൾ പമ്പ് ഉദ്ഘാടനത്തിനായി ഉള്ളിയേരിയിൽ എത്തുന്ന സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കടയിൽ ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തത്.