ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ കേസെടുത്തു
പാലക്കാട്: ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂറ്റനാട് തൊഴുക്കാട് സ്വദേശി കള്ളിവളപ്പിൽ പ്രകാശിനെതിരെ കേസെടുത്തത്. ആനക്കര മേലേഴിയം എൽപി സ്കൂളിലെ അധ്യാപകനാണ് പ്രകാശ്. എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിന്റെ പരാതിയിലാണ് ചാലിശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
സെപ്റ്റംബർ 22 നാണ് അധ്യാപകൻ വിവാദ പോസ്റ്റ് പങ്കുവെച്ചത്. ഗുരുവിനെ അസഭ്യം പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ അപ്പു പരാതി നൽകുകയായിരുന്നു. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടനെ കടക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.