പോലീസ് സ്റ്റേഷനുകൾ മർദ്ദനകേന്ദ്രങ്ങളല്ല….ജിത്തിനെ മര്‍ദിച്ച പോലീസുകാരെ പിരിച്ചുവിടണം…ചെന്നിത്തല…
തിരുവനന്തപുരം:തൃശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ രണ്ടുവർഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെ, മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടനടി സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു.മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ ചിത്ര ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിച്ചതക്കാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്. ഇത്തരം നരാധമന്മാരെ പോലീസ് സേനയിൽ വെച്ച് പൊറുപ്പിക്കാതെ ഉടനടി പിരിച്ചു വിടുകയാണ് വേണ്ടത്.