രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി.. വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രതി.. കാറിൽ നിന്ന് പിടിച്ചെടുത്തത്..

കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡിഎംഎ ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു