വീട്ടിൽ ഒരുതരത്തിലുളള സുരക്ഷാ ക്രമീകരണങ്ങളും ഇല്ല…അറസ്റ്റ് ചെയ്തത് മറ്റൊരാളെ?…സെയ്ഫ് അലി ഖാനെ കുത്തിയത്….
മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വീടിനകത്തും പുറത്തും സിസിടിവി കാമറകൾ ഇല്ലെന്ന് അന്വേഷണ സംഘം. പ്രമുഖ താരത്തിന്റെ വീട്ടിൽ ഒരുതരത്തിലുളള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്നത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും ബാന്ദ്ര പൊലീസ് പറഞ്ഞു.
സദ്ഗുരു ഷരൺ ബിൽഡിങ്ങിലെ ഫയർ എസ്കേപ്പ് പടിയിലെ ചുമരിൽ സ്ഥാപിച്ചിട്ടുളള സിസിടിവിയിൽ മാത്രമാണ് പ്രതിയുടെ ദൃശ്യങ്ങളുളളത്. നിലവിൽ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇയാളല്ല നടനെ കുത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലുളള വ്യക്തിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു. ആറ് തവണ സെയ്ഫിന് കുത്തേറ്റു. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞിരുന്നു.