പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വീട്ടിലേക്ക് വേ​ഗം വരണമെന്ന് പെൺകുട്ടി.. പാഞ്ഞെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വീട്ടിലേക്ക് വേ​ഗം വരണമെന്ന് പെൺകുട്ടി. പാഞ്ഞെത്തിയ പൊലീസ് ഷാളിൽ തൂങ്ങി നിന്ന യുവതിയെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. ‘സാ​ർ, ഒ​ന്നു വേ​ഗം വീ​ട്ടി​ലേ​ക്ക് വ​ര​ണം, എ​ന്റെ അ​മ്മ എ​ന്തോ വി​ഷ​മ​ത്തോ​ടെ മു​റി​യി​ൽ ക​ട​ന്നു വാ​തി​ല​ട​ച്ചു. തു​റ​ക്കു​ന്നി​ല്ല, എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്നു തോ​ന്നു​ന്നു. വേ​ഗം വ​ര​ണം’ എന്നാണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​യ്യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്.

സ്റ്റേ​ഷ​നി​ൽ പ​രേ​ഡി​ന് ത​യാ​റാ​കു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ ഉ​ട​ൻ​ പെ​രി​ങ്ങാ​വി​ലെ വീ​ട്ടി​ലേ​ക്ക് ജീ​പ്പി​ൽ പാ​ഞ്ഞു. യാ​ത്ര​ക്കി​ട​യി​ൽ അ​വ​ർ പെ​ൺ​കു​ട്ടി​യോ​ട് കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കു​ക​യും സ​മാ​ധാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ​പ്രാ​യ​മാ​യ അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യു​മാ​ണു​ള്ള​ത്. കു​ട്ടി മു​റി​യു​ടെ വാ​തി​ലി​ൽ മു​ട്ടി നി​ന്ന് ക​ര​യു​ന്നു​ണ്ട്. പൊ​ലീ​സു​കാ​ർ ഉ​ട​ൻ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ ത​ക​ർ​ത്ത് മു​റി​യി​ലേ​ക്കു ക​യ​റി. ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു മു​റി​യി​ൽ.

ഫാ​നി​ൽ തൂ​ങ്ങി, ​മ​രി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​യെ​യാ​ണ് ക​ണ്ട​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​നു കു​മാ​റും സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ നി​ഷി​യും ചേ​ർ​ന്ന് സ്ത്രീ​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. അ​സി​സ്റ്റ​ൻ​റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. സ​ജീ​വ് ഷാ​ൾ മു​റി​ച്ച് താ​ഴെ​യി​റ​ക്കി. ഉ​ട​ൻ പൊ​ലീ​സ് ജീ​പ്പി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നു മ​ണി​ക്കൂ​റി​നു​ശേ​ഷം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ത​ക്ക​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ലാ​ണ് ര​ക്ഷി​ക്കാ​നാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കു​ടും​ബ​പ്ര​ശ്ന​മാ​ണ് സ്ത്രീ​യെ ഈ ക​ടും​കൈ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Related Articles

Back to top button