‘എന്നെ ദ്രോഹിക്കാതെ പോയി ചത്തൂടെ’.. ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ ക്രൂരമായ വാക്കുകൾ.. വാട്സ് ആപ്പിൽ വിളിച്ചുവെന്ന് പൊലീസ്….
ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം മൂലമെന്ന് പൊലീസ് കോടതിയിൽ. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കാണ്.വാട്സ് ആപ്പിൽ ആയിരുന്നു വിളിച്ചത്.ഷൈനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
“നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ” എന്നാണ് നോബി ചോദിച്ചത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു.