നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്…

കൊച്ചി : നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.യൂട്യൂബർ അജു അലക്സിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button