എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന..
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ വീട് റെയ്‌ഡ് ചെയ്‌ത് പൊലീസ്.ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.ഇന്ന് ഉച്ചയോട് കൂടിയാണ് എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. 45 മിനിറ്റോളം പരിശോധന നീണ്ടു. രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. എആര്‍ ക്യാമ്പില്‍ വച്ചായിരിക്കും നാളെയും ചോദ്യം ചെയ്യല്‍.