അമ്മയെ മര്‍ദിച്ചു, മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി.. നാടിനെ നടുക്കി പൊലീസുകാരുടെ ക്രൂരത.. രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ…

നാടിനെ നടുക്കി ലൈംഗികാതിക്രമം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ബാലത്സഗം ചെയ്‌തത് അമ്മയുടെ മുന്നിൽ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലർച്ചെ ഒരു മണിയോടെ തമിഴ്നാട്‌ തിരുവണ്ണാമലയിലെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. അമ്മയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.

നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്‌, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button