യൂണിഫോമിലുള്ള പോലീസുകാർ പണപ്പിരിവ് നടത്തിയത് കുട്ടികളെ ഉപയോഗിച്ച്…

തട്ടുകട പോലും ഒഴിവാക്കാതെ പൊലീസുകാരുടെ പിരിവ്. മുംബൈയിൽ പൊലീസുകാരുടെ പിരിവ് ക്യാമറയിൽ കുടുങ്ങിയതിന് പിന്നാലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സെവ്രി പൊലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാർക്കാണ് സസ്പെൻഷൻ.

പട്രോളിംഗിനിടെയായിരുന്നു പൊലീസുകാരുടെ പണപിരിവ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി കമ്മീഷണർ രണ്ട് പേരെ സസ്പെൻഡ് ചെയ്തത്. വസുദേവ് സുധാമാരേ ദമാലേ, ദീപക് സുരേഷ് നവാലേ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ നടന്ന ആഭ്യന്ത അന്വേഷണത്തിന് ഒടുവിലാണ് നടപടി. 

ഇത്തരം അച്ചടക്കമില്ലായ്മ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സസ്പെൻഷൻ. പൊലീസ് സേനയുടെ അന്തസിന് കോട്ടം തട്ടാതിരിക്കാനാണ് ശക്തമായ നടപടിയെന്നും പൊലീസ് വിശദമാക്കി. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ കുട്ടികളെ ഉപയോഗിച്ച് പണ പിരിവ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Related Articles

Back to top button