സന്നിധാനത്ത് ചെരിപ്പിട്ട് കയറി..ചോദിച്ചപ്പോൾ മറന്നുപോയെന്ന് വിശദീകരണം.. പോലീസുകാരനെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി..

ചിങ്ങമാസപൂജയ്ക്ക് നട തുറന്ന ദിവസമായ ശനിയാഴ്ച വൈകീട്ട് ചെരിപ്പിട്ട് സോപാനത്തിന് സമീപം എത്തിയ പോലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാമ്പിലേക്ക് തിരിച്ചയച്ചത്.

ശനിയാഴ്ച രാത്രി 8.45-നാണ് സംഭവം. വെളുത്ത ചെരിപ്പിട്ട് സോപാനത്തിന് സമീപം നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയ്യപ്പഭക്തരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാന്‍ മറന്നുപോയെന്നുമാണ് പോലീസുകാരന്റെ വിശദീകരണം.

അറിയാതെ പറ്റിയതാണെങ്കിലും പോലീസ് ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു. വടക്കേനട വഴിയാണ് പോലീസുകാരന്‍ കയറിയത്.

Related Articles

Back to top button