ഈ മാസം 16ന് വിവാഹം.. നാളെ സേവ് ദ ഡേറ്റ് .. പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍…
തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
ഈ മാസം 16ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. നാളെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് അടക്കം തീരുമാനിച്ചിരുന്നതായാണ് വിവരം. മൃതദേഹം ആര്യനാട് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണകാരണം വ്യക്തമല്ല.



