പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചു.. ജാമ്യമില്ല..മധു മുല്ലശേരിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും…

സിപിഐഎം വിട്ട് ബിജെപിയിലെത്തിയ മധു മുല്ലശേരിയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. സിപിഐഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ മധു മുല്ലശേരി നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. മുന്‍ ഏരിയാ സെക്രട്ടറിയായ മധു മുല്ലശേരിയ്‌ക്കെതിരെ സിപിഐഎം മംഗലപുരം ഏരിയാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.

തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.

Related Articles

Back to top button