രോഷാകുലരായി ജനക്കൂട്ടം.. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം.. ഗേറ്റ് ജനക്കൂട്ടം തകർത്തു.. പെപ്പർ സ്പ്രേ പ്രയോഗവും…..
നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ എത്തിച്ച നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ. രോഷാകുലരായ ജനം ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഗേറ്റ് തള്ളിത്തുറന്ന് കടക്കാൻ ശ്രമിച്ചു. ഗേറ്റ് ജനക്കൂട്ടം തകർത്തു.ഇതോടെ സ്ഥലത്ത് പൊലീസ് ലാത്തിവീശി. പിൻവാങ്ങിയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് തിരികെ വന്നതോടെ വീണ്ടും പൊലീസ് ലാത്തിവീശി. കൂടാതെ പെപ്പർ സ്പ്രേയും പൊലീസ് പ്രയോഗിച്ചതായി ആരോപണമുണ്ട്.
പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി ഇന്ന് രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് പിടികൂടിയത്. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.